തളിപ്പറമ്പ് ധര്‍മ്മശാലയിലെ പ്ളൈവുഡ് ഫാക്ടറിക്ക് തീവെച്ച ഒഡീഷ സ്വദേശി അറസ്റ്റിൽ
Mar 26, 2025, 09:05 IST


തളിപ്പറമ്പ് : പ്ലൈവുഡ് ഫാക്ടറി തീവെച്ച് നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഒഡീഷ സ്വദേശിയായ മുന്‍ ജോലിക്കാരനെതിരെ പൊലീസ് കേസെടുത്തു.
ധര്‍മ്മശാല വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നവീന്‍ ബോര്‍ഡ് സെന്നഫാക്ടറിയിലാണ് തീവെപ്പ് നടത്തിയത്. 23 ന് പുലര്‍ച്ചെ 1.30 നും രാവിലെ ഒൻപതിനും ഇടയിലായിരുന്നു സംഭവം. ചിറക്കല്‍ മണ്ഡപത്തിലെ വല്‍സല നിവാസില്‍ പി.ശരത്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.
ഗോഡൗണില്‍ സൂക്ഷിച്ച ഫെയ്‌സ് വിനീര്‍, കോര്‍ വിനീര്‍, പ്ലൈവുഡുകള്‍, ഡോറുകള്‍ എന്നിവയുള്‍പ്പെടെ കത്തിനശിച്ചു. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഫാക്ടറിയിലെ മുന്‍ ജീവനക്കാരന്‍ ബാബയാണ് തീവെപ്പിന് പിന്നിലെന്ന് വ്യക്തമായത്. ഇതേ തുടർന്നാണ് ഉടമയുടെ പരാതിയിൽ ഇയാളെ പൊലിസ് അറസ്റ്റുചെയ്തത്.
