കണ്ണൂർ പാറക്കണ്ടിയിലെ ബീവറേജ്സ് ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ

Odisha native arrested in the case of stealing liquor from the beverages outlet in Kannur Parakkandy
Odisha native arrested in the case of stealing liquor from the beverages outlet in Kannur Parakkandy

കണ്ണൂര്‍: കണ്ണൂർ നഗരത്തിലെ പാറകണ്ടിയിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും 7330 രൂപയുടെ മദ്യം മോഷ്ടിച്ച ഒഡീഷ സ്വദേശി പിടിയില്‍. ഈക്കഴിഞ്ഞ ജൂണ്‍ എട്ടി ന് സന്ധ്യക്ക് 6.55 നാണ് പാറക്കണ്ടിയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ വെച്ച് കേസിനാസ്പദമായ സംഭവം നടന്നത്. 

3660 രൂപ യുടെ 750 എം.എല്‍-ബ്ലാക്ക് ഗോഡ് വിസ്‌ക്കി, 1970 രൂപയുടെ സിഗ്നേച്ചര്‍ വിസ്‌ക്കി, 1700  രൂപയുടെ ബക്കാര്‍ഡി മാംഗോ വിസ്‌ക്കി എന്നിവയാണ് ഇയാള്‍ കവര്‍ന്നത്. പൊലീസ് പിടിയിലായ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ബിവറേജ്‌സ ഔട്ട്‌ലെറ്റ് മാനേജര്‍ പി.ഷൈജയുടെ പരാതിയിലാണ് കേസെടുത്തത്. പൊലിസ് അറസ്റ്റു ചെയ്ത പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി.

tRootC1469263">

Tags