ഓ. അജിത്ത് ബാബുവിൻ്റെ മരണം; ജനകീയ കർമ്മ സമിതി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി

O. Ajith Babu's death; Janakiya Karma Samiti held a march at the DySP office.

കണ്ണൂർ:  വെള്ളൂർ കിഴക്കുമ്പാട്ടെ ഒ. അജിത്ത് ബാബുവിൻ്റെ മരണത്തിലെ ദുരൂഹത നിക്കണമെന്നും മരണത്തിനു ത്തരവാദികളായവരെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് നാട്ടുകാർ മാർച്ച് നടത്തി. മാർച്ച് മുൻ എം.എൽ.എ സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ. രാജേഷ് സ്വാഗതം പറഞ്ഞു . വാർഡ് കൗൺസിലർ സി. ചന്ദ്രൻ അധ്യക്ഷനായിരുന്നു. 

O. Ajith Babu's death; Janakiya Karma Samiti held a march at the DySP office.

വി.നാരായണൻ പ്രസംഗിച്ചു. കെ വി സുധാകരൻ കെ. ബിജു,സി. ലക്ഷ്മണൻ, കെ.വി. ഭാസ്‌കരൻ, ടി.വി.ഷിജിത്ത് ,എം .നാരായണൻ എന്നിവർ നേതൃത്വം നൽകി.ഇക്കഴിഞ്ഞ മെയ് 29 ന് ആണ് കിഴക്കുമ്പാട് നാഗത്തിൻ മൂല കാങ്കോൽ പരിധിയിലെ തോട്ടിൻ കരയിലെ മരക്കൊമ്പിൽ അജിത് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർകണ്ടത്. പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസിൽ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്നാണ് ജനകീയ കർമ്മ സമിതി പയ്യന്നൂർഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. 

O. Ajith Babu's death; Janakiya Karma Samiti held a march at the DySP office.

ബാബുവിന്റെ മരണത്തോടെ അനാഥമായത് രണ്ട് കൊച്ചുകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന നിർധന കുടുംബമാണ്.ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദികളായ വരെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് ജനകീയ കർമ്മ സമിതിയുടെആവശ്യം. വാർഡ് കൗൺസിലർ സി. ചന്ദ്രൻ മാസ്റ്റർ ചെയർമാനുംഎൻ. രാജേഷ് കൺവീനറുമായി കമ്മറ്റി യാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മാർച്ച് സ്റ്റേഷനു മുന്നിൽപോലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു.

Tags