ആരോഗ്യരംഗത്തെ മാലാഖമാർക്ക് പൊന്നാട ;നഴ്സസ് ദിനത്തിൽ ഒടുവള്ളി സി.എച്ച്.സിയിലെ നഴ്സുമാർക്ക് സ്നേഹാദരം
May 13, 2026, 16:10 IST
ആലക്കോട് : നഴ്സസ് ദിനത്തോടനുബന്ധിച്ച് ഒടുവള്ളി സി എച്ച് സി ലെ നഴ്സുമാരെ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്തും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ആദരിക്കൽ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സജി ഓതറയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ശ്രീമതി,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി ജോയി ,മെഡിക്കല്‍ ഓഫീസർ ഡോ. പി. വി. അനിത എന്നിവര്‍ പ്രസംഗിച്ചു
.jpg)

