എൻ.ടി.സി മില്ലുകൾ തുറന്ന് പ്രവർത്തിക്കണം: സേവ് എൻ.ടി.സി സമിതി കക്കാട്ടെ മില്ലിന് മുൻപിൽ പ്രതിഷേധ ധർണ നടത്തും
Aug 19, 2025, 14:10 IST
കണ്ണൂർ:എൻ ടി സി മില്ലുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സേവ് എ ൻ ടി സി സമിതിയുടെ നേതൃത്വത്തിൽ ആഗസ്ത് 22 ന് മില്ലുകളുടെ പടിക്കലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്താൻ തീരുമാനിച്ചതായിസമിതി ചെയർമാൻ കെ പി സഹദേവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">കക്കാടുള്ള എൻ.ടി.സി മിൽസ് ഉൾപ്പെടെ അഞ്ചു മില്ലുകളാണ് എൻ ടി സി യുടെ കീഴിലുള്ളത്. കോവി ഡ് കാലത്ത് അടച്ച കേരളത്തിലതു ൾപ്പെടെ ഇന്ത്യയിലെ 23 മില്ലുകളും പിന്നീട് തുറന്നില്ല. ആയിരക്കണക്കിന് തൊഴിലാളികൾ ദുരിതമനുഭവിക്കയാണ്. തൊഴിലാളികൾക്ക് തൊഴിലും ജീവനാംശവും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് സഹദേവൻ പറഞ്ഞു.അഡ്വ: ടി ഒ മോഹനൻ ,അഡ്വ: സുരേഷ് കുമാർ ,കെ പി അശോകൻ ,എം മണീശൻ, എൻ നി വിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.jpg)


