കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എൻ‌.എസ്‌.എസ്. ഗ്രീൻ ഇലക്ഷൻ ക്യാമ്പയിനും ചീരവിത്ത് വിതരണവും നടത്തി

NSS Green Election Campaign and Chira seeds distribution conducted at Kannur University
NSS Green Election Campaign and Chira seeds distribution conducted at Kannur University

കണ്ണൂർ :ഹരിത തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായും പരിസ്ഥിതി സൗഹൃദ ജനാധിപത്യത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്‌.എൻ കോളേജ്, കണ്ണൂർ എൻ‌.എസ്‌.എസ് യൂണിറ്റുകൾ 20, 21 എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ “ഗ്രീൻ ഇലക്ഷൻ ക്യാമ്പയിനും ചീരവിത്ത് വിതരണവും” സംഘടിപ്പിച്ചു.

tRootC1469263">

പരിപാടിയുടെ  ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. കെ.കെ. സാജു നിർവഹിച്ചു. ഹരിത സംരക്ഷണത്തിലൂടെ ജനാധിപത്യബോധം വളർത്തുന്നതിനുള്ള എൻ‌.എസ്‌.എസ്. പ്രവർത്തനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ സുകന്യ ടീച്ചർ, ഡോ. സുകുമാരൻ, ശ്രീ പ്രമോദ് വെള്ളച്ചാൽ, ഡോ. അനീഷ് മാർട്ടിൻ, ഡോ. ചന്ദ്രമോഹനൻ, ഡോ. ഇസ്മായിൽ ലോലയിക്കര, ഡോ. തോമസ് മോനോത്ത്, ഡോ. സജിത, സജിത്ത് കുമാർ, ഡോ. അശോകൻ ഒ എന്നിവരും ഡി.എസ്.എസ് സുജിത്ത് കെ.വി. യും പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന് ശേഷം എസ്‌.എൻ കോളേജിലെ എൻ‌.എസ്‌.എസ് വോളന്റിയർമാർ സർവകലാശാലയുടെ വിവിധ വകുപ്പുകളിലെ ഓഫീസ് ജീവനക്കാർക്ക് അഞ്ഞൂറോളം ചീരവിത്ത് കിറ്റുകൾ വിതരണം ചെയ്തു.തെരഞ്ഞെടുപ്പ് കാലത്ത് പരിസ്ഥിതി സൗഹൃദ ജീവിതരീതികളുടെ പ്രചാരം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ വോളന്റിയറും അവരവരുടെ സന്ദേശത്തിലൂടെ ഓഫീസിലെ ജീവനക്കാരിൽ എത്തിച്ചു.പരിപാടി വിജയകരമാക്കുന്നതിന് എൻ‌.എസ്‌.എസ് പ്രോഗ്രാം ഓഫീസർമാരായ ജീഷ്ണ എം.വി, ശ്രീമതി നിതിന്യ ആർ എന്നിവരും  എൻ‌.എസ്‌.എസ് യൂണിറ്റ് സെക്രട്ടറിമാരായ അമൽജിത്ത്, ചൈതന്യ, അഭിന എന്നിവരും സമഗ്രമായ നേതൃത്വം നൽകി.

Tags