കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പോലീസ്

Police nab notorious thief who escaped while undergoing treatment at Kannur Medical College within hours
Police nab notorious thief who escaped while undergoing treatment at Kannur Medical College within hours

കണ്ണൂർ : പരിയാരത്തെ കണ്ണൂർ  മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ  രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ പൊലിസ് പിടിയിൽ. കൊല്ലം സ്വദേശി തീവെട്ടി ബാബു (60) വാണ് ഇന്ന് ഉച്ചയോടെ ഏമ്പേറ്റ് ഗ്രൗണ്ടിന് സമീപം വെച്ചു പൊലിസ് പിടിയിലായത്.ഇന്ന് രാവിലെ 10.15 നാണ് ഇയാൾ മെഡിക്കൽ കോളേജാശുപത്രിയിലെ വാർഡിൽ നിന്നും പൊലിസുകാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.  

tRootC1469263">

പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണകേസിൽ പ്രതിയായ ഇയാൾ പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് കസ്റ്റഡയിൽ നിന്നും  രക്ഷപ്പെട്ടത്. പൊലിസ് നടത്തിയ പരിശോധനയിലാണ് ഏമ്പേറ്റിൽ നിന്നും പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത്. നിരവധി മോഷണ കേസിലെ പ്രതിയാണ് തീവെട്ടി ബാബു' ജയിലിൽ കഴിയവെ അസുഖ ബാധിതനായതിനെ തുടർന്നാണ് ഇയാളെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Tags