ഉത്തര മേഖല ഷോർട്ട് ഫിലിം ഫെസ്റ്റ്: സംഘാടക സമിതി രൂപീകരിച്ചു
Feb 13, 2025, 21:32 IST


പെരളശ്ശേരി: പുരോഗമന കലാസാഹിത്യ സംഘം എടക്കാട് മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഉത്തരമേഖലാ ഷോർട്ട് ഫിലിം മത്സരത്തിന് പെരളശേരി കോട്ടത്ത് സംഘാടക സമിതിയായി. കണ്ണർ, കാസർഗോഡ്, കോഴിക്കോട് ,വയനാട് ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 10 മിനുട്ട് ദൈർഘ്യമുള്ള 10 സിനിമകൾ ഫിബ്രവരി 28ന് അവതരിപ്പിക്കും.
മികച്ച ഒന്നും രണ്ടും സ്ഥാനങ്ങൾ, ജനപ്രിയ ചിത്രം എന്നിവയ്ക്ക് ക്യാഷ് പ്രൈസ്, മൊമൻ്റോ എന്നിവ നൽകും. സിനിമാ സംവിധായകൻ ഷെറി ഉദ്ഘാടനം ചെയ്യും. എം.കെ മനോഹരൻ അദ്ധ്യക്ഷത വഹിക്കും. എം.കെ മുരളി സമ്മാനങ്ങൾ വിതരണം ചെയ്യും. സംഘാടക സമിതി രൂപികരണ യോഗം എം.കെ മനോഹരൻ ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികൾ: സി.പി പ്രമോദ് (ചെയർമാൻ), ബാലസുബ്രഹ്മണ്യൻ മാസ്റ്റർ (കൺവീനർ).
