നോർത്ത് മലബാർ ചോംബർ ഓഫ് കൊമേഴ്‌സ് ഡയമണ്ട് ജൂബിലി 28 മുതൽ
കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ഡയമണ്ട് ജൂബിലി ആഘോഷം 28 ന് രാവിലെ 11.30 ന് ചേംബർ ഹാളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പുതുതലമുറ സംരംഭകരെയും വനിതാ സംരംഭകരെയും ബിസിനസ് സമൂഹത്തെയും കൂടുതൽ സജീവമായി ചേർത്തു നിർത്തുന്നതിനുള്ള വിവിധ പദ്ധതികൾ ഒരു വർഷം നീളുന്ന ആഘോഷങ്ങളിൽ ആസൂത്രണം ചെയ്ത് നടപ്പാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, പുതുതലമുറ സംരംഭകത്വം, ആഗോള വിപണികൾ തുടങ്ങിയ മേഖലകളിലെ സാധ്യതകൾ ഉത്തരമലബാറിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള പുതിയ ആശയങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ ചേംബർ പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ഛ അധ്യക്ഷത വഹിക്കും. ടി.ഒ. മോഹനൻ എംഎൽഎ, കോർപറേഷൻ മേയർ പി. ഇന്ദിര എന്നിവ മുഖ്യാതിഥികളാകും. വാർത്താസമ്മേളനത്തിൽ ചോംബർ പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ഛ, വൈസ് പ്രസിഡന്റ് ഹനീഷ് വാണിയങ്കണ്ടി, ഓണററി സെക്രട്ടറി സി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി എ.കെ. റഫീഖ്, ട്രഷറർ കെ. നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.
.jpg)

