കണ്ണൂരിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് ചേംബർ അവാർഡുകൾ പ്രഖ്യാപിച്ചു: ഗവർണ്ണർ ജനുവരി എട്ടിന് സമ്മാനിക്കും
കണ്ണൂർ : നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് വ്യാപാര വ്യവസായ രംഗത്ത് മികവ് തെളിയിച്ചവരെ അംഗീകരിക്കുന്നതിനായി ഏർപ്പെടുത്തിയ ചേംബർഅവാർഡുകൾ പ്രഖ്യാപിച്ചു. ഗ്ളാസ് ഉത്പ്പാദന-വിതരണരുഗത്ത് മൂന്ന് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള നൂറ് കണക്കിനാളുകൾക്ക് തൊഴിൽ ദാതാവായിട്ടുള്ള ആഷിയാന സേഫ്റ്റി ഗ്ളാസ് എൽ. എ ൽ .പിയുടെ ചെയർമാൻ സി.സയ്ദിനെയാണ് മികച്ച വ്യവസായിയായി തെരഞ്ഞെടുത്തത്. സ്വർണാഭരണ നിർമ്മാണ,വ്യാപാര രംഗങ്ങളിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ജനപ്രീതി നേടിയ വിസ്മേര ജുവൽസ് ചെയർമാനും എം.ഡിയുമായ ദിനേശ് കമ്പ്രത്തിനെയാണ് മികച്ച വ്യാപാരിയായി തെരഞ്ഞെടുത്തത്.
tRootC1469263">വിദ്യാഭ്യാസ രംഗത്ത് അര നൂറ്റാണ്ടിലേറെക്കാലം വ്യക്തിമുദ്ര പതിപ്പിച്ച ജേബീസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാനും സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യവുമായ മുൻ ജില്ലാ പഞ്ചായത്തംഗം കെ.പി. ജയ ബാലൻ മാസ്റ്ററെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകിയും ആദരിക്കും. ജനുവരി എട്ടിന് രാവിലെ 11 മണിക്ക് ചേംബർ ഹാളിൽ കേരള ഗവർണ്ണർ വിശ്വനാഥ ആർലേക്കർ അവാർഡുകൾ സമ്മാനിക്കും. സി. സദാനന്ദൻ മാസ്റ്റർ എം.പി മുഖ്യാതിഥിയാകും.
വാർത്താ സമ്മേളനത്തിൽ ചേംബർ പ്രസിഡൻ്റ്. സച്ചിൻ സൂര്യകാന്ത് മഖേച്ച, ഓണററി സെക്രട്ടറി സി. അനിൽകുമാർ, വൈസ് പ്രസിഡൻ്റ് ഹനീഷ് കെ.വാണിയങ്കണ്ടി, ട്രഷറർ കെ. നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.
.jpg)


