നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് തൊഴിൽ മേള മെയ് 16 ന് കണ്ണൂരിൽ നടക്കും
കണ്ണൂർ: അഭ്യസ്‌തവിദ്യരായ യുവതിയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിന് അവസരമൊരുക്കുന്നതിന് വാണിജ്യ വ്യവസായ മേഖലയിലെ തൊഴിൽ ദാതാക്കൾക്ക് അവർക്കനുയോജ്യരായ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യമിട്ടുകൊണ്ടു നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സും, കണ്ണൂർ സർവ്വകലാശാലയും സെൽഫ് ഫൈനാൻസിങ് കോളേജ് മാനേജ്മെൻ്റ് അസോസിയേഷനും സംയുക്തമായി മെയ് 18 ന് രാവിലെ 9.30 മുതൽ ചേംബർ ഹാളിൽ തൊഴിൽ മേള നടത്തും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ കെ സാജു തൊഴിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.ചേംബർ പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് മഖേച്ച അധ്യക്ഷത വഹിക്കും.
ഏകദേശം 100 ൽ അധികം തൊഴിൽ ദാതാക്കളും 1000 ൽ കൂടുതൽ തൊഴിൽ അന്വേഷകരും മേളയിൽ പങ്കെടുക്കുവാൻ വേണ്ടി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.ചേംബർ സ്കിൽ ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനും, ഓണററി സെക്രട്ടറി സി അനിൽ കുമാർ, വൈസ് പ്രസിഡന്റ് ഹനീഷ് കെ വാണിയങ്കണ്ടി എന്നിവർ സംസാരിക്കും.തൊഴിൽമേളയിൽ പങ്കെടുത്ത് തൊഴിൽ നേടാൻ കഴിയാതെ ഡെവലപ്മെൻ്റ ഉദ്യോഗാർത്ഥികൾക്ക് ചേംബർ ഓഫ് കോമേഴ്‌സ് സ്കിൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി ആവശ്യമായ പരിശീലനം നൽകും.
ഇവരെതൊഴിൽ കമ്പോളത്തിൽ അവരെ സ്വീകാര്യത ഉള്ളവരും നൈപുണ്യമുള്ളവരാക്കി മാറ്റുകയെന്ന കർത്തവ്യം കൂടി ചേംബർ നിർവഹിക്കുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ ചേംബർ പ്രസിഡൻ്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച,ഓണററി സെക്രട്ടറിസി.അനിൽ കുമാർ,സെൽഫ്‌ഫിനാൻസിംഗ് കോളേ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻ്റ് എം പി എ റഹിം, ചേംബർ പ്രസിഡൻ്റ്
ഹനീഷ് കെ വാണിയങ്കണ്ടി, ട്രഷറർ കെ നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു.
.jpg)

