കണ്ണൂരിൽ അവകാശികളെ കാത്ത് കെട്ടി കിടക്കുന്നത് 164 കോടി : ദേശീയ വിതരണ ക്യാംപ് 14 ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് ഹാളിൽ

164 crores waiting for heirs in Kannur: National distribution camp to be held on 14th at North Malabar Chamber of Commerce Hall


കണ്ണൂർ : അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ തിരിച്ചു പിടിത്ത ക്യാംപയിൻ നിങ്ങളുടെ പണം നിങ്ങളുടെ അവകാശം ദേശീയ പദ്ധതിയുടെ ഭാഗമായി കണ്ണൂരിൽ നവംബർ 14 ന് പണം തിരിച്ചു നൽകുന്ന ക്യാംപയിൻ നടത്തുമെന്ന് ലീഡ് ഡിസ്ട്രിക്ക് ഡിവിഷനൽ മാനേജർ കെ.എസ് രഞ്ജിത്ത് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.14 ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലു മണി വരെയാണ് ക്യാംപ് നടക്കുക.

tRootC1469263">

നിങ്ങളുടെ പണം നിങ്ങളുടെതാണെന്ന (ആപ് കി പൂഞ്ജി , അപ് കാ അധികാർ ) സന്ദേശവുമായാണ് ക്യാംപ് നടത്തുന്നത്. തങ്ങൾ ഏതെങ്കിലും നിക്ഷേപത്തിൻ്റെ അവകാശികളാണോയെന്ന് അറിയാൻ ഏതൊരാൾക്കും തങ്ങളുടെ മൊബൈൽ നമ്പർഉദ്ഗം പോർട്ടൽ വഴി രജിസ്റ്റർ ചെയ്തു നോക്കാം. എട്ട് ലക്ഷത്തി അൻപത്തിയൊന്നായിരത്തി അറുനൂറ്റി അറുപത്തിയെട്ട് രൂപയാണ് 164അക്കൗണ്ടുകളിലായി ഉടമസ്ഥരില്ലാതെ കണ്ണൂരിൽ മാത്രം വെറുതെ കിടക്കുന്നത്. ഏറ്റവും കൂടുതൽ നിർവീര്യമായ അക്കൗണ്ട് കാനറ ബാങ്കിലാണുള്ളത്. എസ്.ബി.ഐ, ഗ്രാമീൺ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകളിലും ആർബിഐ നിയന്ത്രണത്തിലുള്ള കേരള ബാങ്കിൻ്റെയും കീഴിലുള്ള അപ്പർ പ്രൈമറി സഹകരണ സംഘങ്ങളിലുമുണ്ട്. 

2133 കോടിയാണ് സംസ്ഥാനമാകെയുള്ളത്. വിവിധ ബാങ്കുകളിൽ ദേശീയ പദ്ധതിയുടെ ഭാഗമായുള്ള ക്യാംപുകൾ നടന്നുവരികയാണ് മതിയായ രേഖകളുമായി എത്തുന്ന അവകാശികൾക്ക് അതിവേഗം പണം തിരിച്ചു കൊടുക്കാനുള്ള സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. ക്യാംപിൽ റിസർവ്വ് ബാങ്കിൻ്റെ പ്രതിനിധി പങ്കെടുക്കും. ഉപയോഗിക്കപ്പെടാതെ മറന്നുപോയ പണം അതിൻ്റെ യഥാർത്ഥ അവകാശികളിലേക്ക് എത്തിക്കുകയെന്നതാണ് ക്യാംപിനെ കൊണ്ടു ലക്ഷ്യമിടുന്നത്. ലീഡ് ബാങ്ക് മാനേജരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0497-27689 94, എന്നീ നമ്പറിൽ ബന്ധപ്പെടാമെന്ന് ലീഡ് ഡിസ്ട്രിക് ഡിവിഷനൽ മാനേജർ ഡോ. കെ.എസ് രഞ്ജിത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

Tags