വടക്കൻ കേരളത്തിലെ ആദ്യത്തെ റോബോട്ടിക്ക് റീ നൽ ട്രാൻസ് പ്ലാന്റ് കണ്ണൂർ കിം സ് ശ്രീചന്ദ് ആശുപത്രിയിൽ
കണ്ണൂർ : വടക്കൻ കേരളത്തിലെ ആദ്യത്തെ റോബോട്ടിക്ക് റീ നൽ ട്രാൻസ് പ്ലാൻ്റേഷൻ സെൻ്ററെന്ന നേട്ടം കണ്ണൂർ കിംസ് ശ്രീ ചന്ദ് ആശുപത്രിക്ക് ലഭിച്ചു. റീനൽ ട്രാൻസ് പ്ലാന്റ് ലൈസൻസ് പ്രഖ്യാപനവും റോബോട്ടിക്ക് റീ നൻ ട്രാൻസ് പ്ളാൻ്റിൻ്റെ ഉദ്ഘാടനം ഹോട്ടൽ ബിനാലെ ഇൻ്റർനാഷനൽ ഹാളിൽ നടന്നു. ഡാവിഞ്ചി റോബോർട്ടിക്ക് ഫെസിലിറ്റി മികച്ച ട്രാൻസ്പ്ളാൻ്റ് ഐ സി. യു, ഇൻഫെക്ഷൻ കൺട്രോൾ സൗകര്യം എന്നിങ്ങനെ ട്രാൻസ് പ്ളാൻ്റിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട് .
tRootC1469263">വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വലിയ സാമ്പത്തിക ചെലവായി കണ്ടു ഒഴിവാക്കുന്നവർക്ക് ആശ്വാസകരമാണ് ഈ പദ്ധതി. അവയവ ദാനത്തിൻ്റെ ഒരു വലിയ സന്ദേശം കൂടിയാണ് ഇതിലൂടെ ലോകമെമ്പാടും പ്രചരിപ്പിക്കപ്പെടുന്നത്. കിംസ് ശ്രീ ചന്ദ് ആശുപത്രി നെഫ്രോളജി വിഭാഗം തലവനും റീനൽ ട്രാൻസ്പ്ളാൻ്റ് ഫിസിഷ്യനുമായ ഡോ. ടോം ജോസ് കാക്കനാട്ട്, റോബോട്ടിക്ക് റീ നൽ ട്രാൻസ്പ്ളാൻ്റ് വിദഗദ്ധനും നിരവധി രാജ്യങ്ങളിൽ ട്രാൻസ് പ്ളാൻ്റ് പ്രോഗ്രാമുകൾക്ക് തുടക്കം കുറിക്കുകയും ചെയ്ത ഡോ. മോഹൻ കേശവ മൂർത്തി, ഡോ. കാർത്തിക് റാവു, ഡോ. അമൽ ജോർജ് എന്നിവർ നയിക്കുന്ന വാസ്ക്കുലാർ സർജറി ടീമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നു പ്രമുഖ കിഡ്നിട്രാൻസ് പ്ളാൻ്റ് സർജൻ ഡോ. ഫിറോസ് അസീസ് റോബോർട്ടിക്ക് റീ നൽ ട്രാൻസ്പ്ള ൻ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള കിംസ് ശ്രീ ചന്ദ് ജീവനം പദ്ധതിയുടെ പ്രഖ്യാപനം കണ്ണൂർ ഇൻ്റർനാഷനൽ എയർപോർട്ട് എംഡി യും കണ്ണൂർ വാരിയേഴ്സ് ടീം ഉടമയും എച്ച്. കെ ഗ്രൂപ്പ് ചെയർമാനുമായ ഡോ. ഹസ്സൻ കുഞ്ഞി നിർവഹിച്ചു. കിംസ് കേരള ക്ളസ്റ്റർ കോഫൗണ്ടറും ഡയറക്ടറുമായ ഫർഹാൻ യാസിൻ പദ്ധതി വിശദീകരണം നടത്തി. ഡോ. കേശവ മൂർത്തി മോഹൻ, ഡോ. ടോം ജോസ് കാക്കനാട്ട് ഡോ അമൽ ജോർജ് , വൃക്ക രോഗബാധവിമുക്തി നേടിയർ , വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
.jpg)

