പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ല; തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

No financial dealings with PP Divya; Carton India offers Rs 1 crore if proof is provided

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ ലിമിറ്റഡ് എംഡി. വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ടെന്‍ഡറില്ലാതെ കമ്പനി ഒരു കരാറും നേടിയിട്ടില്ല. കമ്പനിയും പിപി ദിവ്യയും തമ്മിലുള്ള സാമ്പത്തിക ഇടപാട് തെളിയിച്ചാല്‍ മുഹമ്മദ് ഷമാസിന് ഒരു കോടി രുപ നല്‍കുമെന്നും കമ്പനി എംഡി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കമ്പനി അനധികൃത ഇടപാടുകള്‍ നടത്തി കരാറുകള്‍ നേടിയിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കമ്പനി നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എല്ലാ നിര്‍മാണ പ്രവൃത്തികളും ഇ ടെണ്ടറിലൂടെയാണ് എടുത്തത്. മൂന്ന് വര്‍ഷമായി അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. അവര്‍ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കിയിയിരുന്നു.

തന്റെ കമ്പനി മുഹമ്മദ് ഷമാസ് ഉന്നയിക്കുന്നതുപോലെ ഒരു കടലാസ് കമ്പനിയോ ആരുടെയോ ബിനാമിയോ അല്ല. മൂന്ന് സ്റ്റേറ്റ് അവാര്‍ഡും ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഷമാസ് അല്ലാതെ ഒരാള്‍ പോലും തന്റെ കമ്പനിക്കെതിരെ പരാതി ഉന്നയിച്ചിട്ടില്ല.ഷമാസിന്റെ ആരോപണണത്തിന് പിന്നാലെ എഐസിസിക്കും രാഹുല്‍ ഗാന്ധിക്കും കെസി വേണുഗോപാലിനും പരാതി നല്‍കിയിരുന്നു. അതിന് പിന്നാല ഷമാസ് സെറ്റില്‍മെന്റുമായി തന്നെ സമീപിച്ചിരുന്നു. പരാതിക്കാരന്‍ ഷമ്മാസിന് ലഭിച്ചത് വ്യാജരേഖകളാണെന്നും കമ്പനി എംഡി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പി.പി. ദിവ്യയ്‌ക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പി.പി. ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കു കരാറുകള്‍ കൈമാറി എന്ന ആരോപണത്തിലാണ് അന്വേഷണം. ഈ കമ്പനി ദിവ്യയുടെ ബെനാമിയാണെന്നും ആരോപണമുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഇതും ഉള്‍പ്പെട്ടിരുന്നു. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുക്കള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.

Tags