കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിസാം വീണ്ടും കണ്ണൂരിൽ പിടിയിൽ

Nizam, who was arrested in a drug case in Kannur, has been arrested again in Kannur.
Nizam, who was arrested in a drug case in Kannur, has been arrested again in Kannur.

കണ്ണൂർ : വൻമയക്കുമരുന്ന് ശേഖരവുമായി പിടികൂടിയ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന പ്രതി വീണ്ടും അറസ്റ്റിൽ .കണ്ണൂർ കക്കാട് റാബിയ മഹലിൽ നിസാമാണ് (40) വീണ്ടും പിടിയിലായത്. നേരത്തെ കണ്ണൂരിൽ നിന്ന് രണ്ടു കിലോയോളം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതിയായിരുന്നു ഇയാൾ.ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മൊത്തമായും ചില്ലറയായും മയക്കുമരുന്ന് വിൽപ്പന നടത്തി വരികയായിരുന്നു. 

tRootC1469263">

ഏറെക്കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് കക്കാട് കുഞ്ഞി പള്ളി റോഡിലെ പുലിമുക്ക് എന്ന സ്ഥലത്തെ വീട്ടിൽ നിന്നും
പൊലിസ് വീണ്ടും വിൽപ്പനയ്ക്കായി വെച്ച ലഹരിവസ്തുക്കളുമായി നിസാമിനെ വീണ്ടും പിടി കൂടിയത്.കണ്ണൂർ ടൗൺ എസ് ഐ വി .വി . ദീപ്തിയുടെ നേതൃത്വത്തിലാണ്  പരിശോധന നടത്തിയത്.ഇയാളിൽ നിന്നും 2 .01 ഗ്രാം ടാബ്ളെറ്റ് എംഡിഎംഎയും ക്രിസ്റ്റൽ രൂപത്തിലുള്ള 12.010 ഗ്രാം എം.ഡി.എം.എയും 3.330 ഗ്രാം ഹാഷിഷ് ഓയിൽ, 950ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ഡിസംബർ 25ന് രാത്രി പത്തു മണിയോടെയാണ് കണ്ണൂർ ടൗൺ പൊലിസ് റെയ്ഡ് നടത്തിയത്. പ്രതിക്കെതിരെ ആൻ്റി നർക്കോട്ടിക്ക് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Tags