അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയത് : ആർ കുമാർ ​​​​​​​

Policies that create inequality created the situation that led to Nitin Raj's suicide: R Kumar

കണ്ണൂർ: എസ്. യു.സി. ഐ (കമ്യൂണിസ്റ്റ്) പാർട്ടിയുടെ 78-ാം വാർഷികാചരണ പൊതുയോഗം കണ്ണൂർ കാൾടെക്സിൽ നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.അതിഭീമമായ അസമത്വമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അസമത്വം സൃഷ്ടിക്കുന്ന നയങ്ങളാണ് നിതിൻ രാജിൻ്റെ ആത്മഹത്യ സൃഷ്ടിച്ച സാഹചര്യമുണ്ടാക്കിയതെന്ന് ആർ. കുമാർ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

ജാതി അധിക്ഷേപത്തെ തുടർന്ന് നീതിൻ രാജ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റ് ജീവിത സന്ധാരണത്തിനും ചിലവ് താങ്ങാനാവാതെ ദരിദ്രൻ്റെയും തൊഴിലാളിയുടെയും ജീവിതം നാശത്തിലേക്ക് പോകുകയാണ്. ആളുകൾ ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വരുന്നു. സർക്കാരുകൾ പൂർണമായി കുത്തകകളുടെ സേവകരായി മാറുകയും സാധാരണക്കാരെ സാമൂഹ്യ ജീവിതത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യുന്നു. പുതിയ ലേബർ കോഡുകളുടെ നടപ്പാക്കലിലൂടെ തൊഴിലാളികളെ അടിമ സമാനമായ അവസ്ഥയിലേക്ക് പോകുന്നു. നീതിപൂർവ്വകമായ തെരഞ്ഞെടുപ്പു പോലും നടക്കുന്നില്ല. 

ഇലക്ഷൻ കമ്മീഷൻ ഭരണക്കാരുടെ ഏജൻ്റാവുന്നു. ധൂർത്തും വർഗീയതയും നിറഞ്ഞ തിരഞ്ഞെടുപ്പാണ് കാണുന്നത്. ഭീമമായ തൊഴിലില്ലായ്മയും കൂലിവർദ്ധിക്കാത്ത അവസ്ഥയും തൊഴിലാളിയെ നരക സമാനമായ അവസ്ഥയിൽ എത്തിക്കുന്നു. എങ്കിലും തൊഴിലാളി ഐക്യത്തെയും ചെറുത്തു നിൽപ്പിനെയും നിയമം കൊണ്ട് റദ്ദ് ചെയ്യാൻ സാധിക്കില്ല. ലോകമെമ്പാടും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ചെറുത്തു നിൽപ്പുകൾ കാണിക്കുന്നത് ഇതാണ്. " ആർ കുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. നമ്മൂടെ നാട്ടിലെ മുഴുവൻ തൊഴിലാളികളും, സാധാരണക്കാരും ഐക്യപ്പെട്ടുകൊണ്ട് എല്ലാ വിധ ചൂഷണത്തിനുമെതിരെ സമര രംഗത്ത് അണിനിരക്കാൻ ആർ കുമാർ  തൻ്റെ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.എസ്. യു.സി. ഐ (കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി കെ.കെ സുരേന്ദ്രൻ അധ്യക്ഷനായി. ഡോ. ഡി. സുരേന്ദ്രനാഥ്, അനൂപ് ജോൺ, വിവേക് വേണുഗോപാൽ , രശ്‌മിരവി, എം കെ ജയരാജൻ, എം.കെ. ഷഹസാദ്, മേരി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു .

Tags