നിധിൻ രാജിന്റെ മരണത്തിൽ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം:ഫ്രാറ്റേണിറ്റി മൂവ്മെന്റ് കമ്മീഷണർ ഓഫീസ്മാർച്ച് നടത്തി

The culprits in Nithin Raj's death should be arrested: Fraternity Movement Commissioner holds office march

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിന് കാരണക്കാരായ അദ്ധ്യാപകരുൾപ്പെടെയുള്ള മുഴുവൻ കുറ്റവാളികളേയുംഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്  ഫ്രാറ്റേണിറ്റി മൂവ്മെൻ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സിറ്റിപോലീസ്കമ്മീഷൻ ഓഫീസിലേക്ക്പ്രതിഷേധമാർച്ച് നടത്തി. 

ജി ഐ.ഒസംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫാത്തിമ തഹാനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സഹൽ അഷറഫ്,  സഈദ് ടി കെ എന്നിവർ സംസാരിച്ചുജവഹർ ബസ്സ് സ്റ്റാന്റിൽ നിന്നാരംഭിച്ച മാർച്ചിന്സഹീ , റിദാൽസിറാജ്, മർവ കവാഷ് തുടങ്ങിയവർ നേതൃത്വം നൽകി. സമരക്കാരെ ടൌൺ പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരത്തിന് ശേഷ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി.

Tags