നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു : കണ്ണൂരിൽവാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി

The hartal called by Dalit organizations to protest the death of Nithin Raj continues: Police remove those who tried to block vehicles in Kannur

കണ്ണൂർ:കണ്ണൂരിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്തഹർത്താൽ തുടരുന്നു .കടകമ്പോളങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു കണ്ണൂർ നഗരത്തിൽ കാൽടെക്സിൽ ഉൾപ്പെടെ വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലിസ് നീക്കി. പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ഇറങ്ങിയവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

  ചേലേരി മുക്കിൽ ബസ്സുകളും സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞ് ദളിത് സംഘടന പ്രവര്‍ത്തകരെ പൊലിസ് ബലപ്രയോഗത്തിലുടെ നീക്കി നിതിൻ രാജിൻ്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ദളിത് സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.

The hartal called by Dalit organizations to protest the death of Nithin Raj continues: Police remove those who tried to block vehicles in Kannur

Tags