നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
കണ്ണൂര്‍ : അഞ്ചരക്കണ്ടിഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആര്‍.എല്‍ നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കോളേജ് അധ്യാപകരില്‍ നിന്നും ജാതിയ അധിക്ഷേപത്തിനും കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും നിതിന്‍ വിധേയനായെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇത് അന്വേഷിക്കേണ്ടതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കേണ്ടതുമാണ്.
പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയതത് കൊണ്ട് നടപടികള്‍ പൂര്‍ത്തിയാകില്ല. ഇത്തരം സംഭവങ്ങള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് പോലീസ് സ്വീകരിക്കേണ്ടത്. നിതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഒപ്പം ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
.jpg)

