നിധിൻ രാജിൻ്റെ മരണം : അഞ്ചരക്കണ്ടിയിൽ എ ഐ വൈ എഫ് പ്രതിഷേധ ജ്വാല നടത്തി

Nithin Raj's death: AIYF holds protest vigil in Ancharakandy

അഞ്ചരക്കണ്ടി :അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൻ്റെ ഉത്തരവാദികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ്  പ്രതിഷേധ ജ്വാല നടത്തി. 

സി.പി.ഐ ജില്ല എക്സിക്യൂട്ടിവ്. അംഗം വി.കെ സുരേഷ് ബാബു  ഉദ്ഘാടനം ചെയ്തു. പി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.വി രജീഷ് ,ടി.പ്രകാശൻ മാസ്റ്റർ , കെ.വി സാഗർ, കെ.വി പ്രശോഭ് , ദിപിൻ പൊന്യം, നികിൽ പി.സി. അത്തിക്ക സുരേന്ദ്രൻ സംസാരിച്ചു.

Tags