സ്ത്രീസുരക്ഷയ്ക്ക് കരുത്തുപകരാൻ പോലീസിന്റെ 'നിർഭയ നിശ'; കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു, വനിതകളുടെ നൈറ്റ് വാക്കും സംഘടിപ്പിച്ചു

Police's 'Nirbhaya Nisha' to strengthen women's safety; inaugurated in Kannur, and a women's night walk was also organized.


കണ്ണൂർ: രാത്രികാലങ്ങളിൽ ജോലി, പഠനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച 'നിർഭയ നിശ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അന്താരാഷ്ട്ര വനിതാ ദിനത്തിൽ കണ്ണൂരിൽ നടന്നു. കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ രാത്രി ഏഴിന് കണ്ണൂർ പോലീസ് സിന്തറ്റിക് ട്രാക്കിൽ വെച്ചാണ് പരിപാടികൾ നടത്തിയത്.

tRootC1469263">

രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള സമയങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവർക്കും വാഹന സൗകര്യം ലഭ്യമല്ലാത്തവർക്കും സുരക്ഷിതമായ യാത്രയൊരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് വേഗത്തിൽ പോലീസ് സഹായം ലഭ്യമാക്കുന്നതിനായി 112 ഹെൽപ് ലൈൻ, Pol App-ലെ SOS ബട്ടൺ, പിങ്ക് പട്രോൾ, ഹൈവേ പട്രോൾ എന്നിവയുടെ സേവനം ഈ പദ്ധതിയിലൂടെ ഏകോപിപ്പിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വനിതകളുടെ 'നൈറ്റ് വാക്ക്' (Night Walk) സംഘടിപ്പിച്ചു. സിന്തറ്റിക് ട്രാക്കിൽ നിന്ന് ആരംഭിച്ച് നഗര പ്രദക്ഷിണം നടത്തി തിരികെ ട്രാക്കിൽ തന്നെ അവസാനിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഘുഭക്ഷണവും വെള്ളവും കല്യാൺ സ്പോൺസർ ചെയ്ത ഗിഫ്റ്റും വിതരണം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി.പി. ഇന്ദിര പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസ് നൈറ്റ് വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ . ഷൈനി ഡി., തായത്തെരു വാർഡ് കൗൺസിലർ  ലിഷ ദീപക് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കണ്ണൂർ വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  ധന്യാ കൃഷ്ണൻ സ്വാഗതം പറഞ്ഞു. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ  ദീപ്തി വി. വി 'നിർഭയ നിശ' പദ്ധതിയെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ മദേർസ് ആർമി അംഗങ്ങൾ, റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ, ധനലക്ഷ്മി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, പോലീസ് ഫാമിലി ക്വാർട്ടേഴ്‌സ് അംഗങ്ങൾ, പോലീസ് സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags