നിപ്പ വ്യാപനപ്രതിരോധ മുന്‍കരുതല്‍: മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച്ച അവധി പ്രഖ്യാപിച്ചു

google news
mahi

തലശരി:കോഴിക്കോട് ജില്ലയിലെ  ചില ഭാഗങ്ങളില്‍ നിപ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍  പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  സെപ്തംബര്‍ 18മുതല്‍ ഒരാഴ്ച്ചത്തേക്ക് അവധി പ്രഖ്യാപിച്ചതായി അഡ്മിനിസ്‌ട്രേറ്റര്‍ നഗരസഭാ കാര്യാലയത്തില്‍ അറിയിച്ചു. 

മാഹി മേഖലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ  മാസം 18മുതല്‍  24വരെയാണ് അവധി പ്രഖ്യാപിച്ചത്. പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം ഒാണ്‍ ലൈനായി  നടത്തണമെന്നും ഈ കാലയളവില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും അഡ്മിനിസ്‌ട്രേര്‍ നിര്‍ദ്ദേശിച്ചു. 
മുഴുവന്‍ അംഗന്‍ വാടികള്‍ക്കും മദ്രസകള്‍ക്കും , ട്യൂഷന്‍ സെന്ററുകളും കോച്ചിംഗ് സെന്ററുകള്‍ക്കും അവധി ബാധകമാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍  അറിയിച്ചു.

മാഹി ഇന്‍ഡോര്‍ സ്റ്റേഡിയം ഈമാസം 24 വരെ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, മാഹി ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.സാമൂഹ്യനിയന്ത്രണം പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും സാനിറ്റൈസര്‍ ഉള്‍പ്പെടെ ഉപയോഗിക്കാനുളള ജാഗ്രത പുലര്‍ത്തണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Tags