നിർമ്മലഗിരിയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് എൻഎച്ച്എം എൻജിനിയർ മരിച്ചു: രണ്ട് പേർക്ക് പരുക്കേറ്റു

NHM engineer dies in collision between car and container lorry at Nirmalagiri; two others injured

കൂത്തുപറമ്പ് : നിർമലഗിരി കുട്ടിക്കുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മിനി കണ്ടൈയ്നർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എൻ.എച്ച്.എം എൻജിനീയർ അൽത്താഫാ (36) ണ് മരിച്ചത്.

കാറിലുണ്ടായിരുന്ന എൻ.എച്ച്.എം കൺസൾട്ടന്റ് യദു (32), ഡ്രൈവർ പ്രമോദ് (40) എന്നിവരെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. കൂത്തു പറമ്പ പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.

Tags