ഒ പി യിൽ വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച് എൻജി ഒ അസോസിയേഷൻ നേതാക്കൾ ; കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി സി പി ഐ എം
ഒ പി യിൽ വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച എൻജി ഒ അസോസിയേഷൻ നേതാക്കൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുക, ഭരണ വിലാസം സംഘടനകളുടെ അഴിഞ്ഞാട്ടം അവസാനിക്കുക,മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്തുക,അന്യായ പിരിച്ചു വിട്ടൽ നടപടിയിൽ നിന്ന് അധികൃതർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്.
പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജിലേക്ക് സി പി ഐ എം മാർച്ച് നടത്തി. പരിയാരം ടൗണിൽ നിന്ന് കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ഒ പി യിൽ വനിതാ ഡോക്ടറോട് അതിക്രമം കാണിച്ച എൻജി ഒ അസോസിയേഷൻ നേതാക്കൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുക, ഭരണ വിലാസം സംഘടനകളുടെ അഴിഞ്ഞാട്ടം അവസാനിക്കുക,മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്തുക,അന്യായ പിരിച്ചു വിട്ടൽ നടപടിയിൽ നിന്ന് അധികൃതർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്.
ജില്ലാ കമ്മിറ്റിയംഗം കെ സന്തോഷ് അധ്യക്ഷനായി. മാടായി ഏരിയാ സെക്രട്ടറി എം ശ്രീധരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പദ്മനാഭൻ, പി കെ ശ്യാമള, സി എം കൃഷ്ണൻ എന്നിവർ സംസാരിച്ചു.
.jpg)