എൻ.ജി.ഒ അസോ: മുൻ നേതാവ് അന്നൂരിലെ സി.കെ പ്രദീപ് കുമാർ നിര്യാതനായി

NGO Assoc: Former leader CK Pradeep Kumar of Annur passes away
NGO Assoc: Former leader CK Pradeep Kumar of Annur passes away

പയ്യന്നൂര്‍: അന്നൂരിലെ സി.കെ.പ്രദീപ് കുമാര്‍(57) നിര്യാതനായി. കണ്ണൂര്‍ ജില്ലാ ആശുപത്രി റിട്ട. ലാബ് അസിസ്റ്റന്റും, കേരള എന്‍ജിഒ അസോസിയേഷന്‍ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.പരേതനായ ഡി.വി.നാരായണ പൊതുവാളുടെയും സി.കെ.തമ്പായിയുടെയും മകനാണ്.ഭാര്യ: കെ.കെ.ഷൈമ.മക്കള്‍:നവനീത് നാരായണന്‍ (മാടായി കോളേജ് ജീവനക്കാരന്‍, പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം) കെ.കെ.നന്ദഗോപന്‍ (വിദ്യാര്‍ത്ഥി,നെഹ്‌റു കോളേജ് കാഞ്ഞങ്ങാട്).

tRootC1469263">

സഹോദരങ്ങള്‍: സി.കെ.വിനോദ് കുമാര്‍ (ഖാദികേന്ദ്രം ഏറ്റുകുടുക്ക, ഐഎന്‍ടിയുസി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ്), സി.കെ.അരുണ്‍കുമാര്‍ (ആരോഗ്യവകുപ്പ് ജീവനക്കാരന്‍, കാസര്‍ഗോഡ്, കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം).

ശവസംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.മൃതദേഹം അന്നൂര്‍ ശാന്തിഗ്രാമിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോൾ നൂറുകണക്കിനാളുകൾ അന്ത്യാ ജ്ഞലിയർപ്പിച്ചു.

Tags