കണ്ണൂരിൽ വനിതകൾക്ക് മാത്രമായി ന്യൂ ഇയർ ആഘോഷമൊരുക്കുന്നു

New Year celebrations are being organized exclusively for women in Kannur.
New Year celebrations are being organized exclusively for women in Kannur.

കണ്ണൂർ : കണ്ണൂരിൽ വനിതകൾക്കായി പുതുവത്സരമാഘോഷിക്കുമെന്ന് ഡി വ് ലോക് മോഡലിങ് ഹബ്ബ് ഭാരവാഹികൾ അറിയിച്ചു. കേരളത്തിൽ ആദ്യമായി സ്ത്രീകൾക്ക് മാത്രമായി ലേഡീസ് നൈറ്റ് ഔട്ട് ന്യൂ ഇയർ ഈ വ് മെഗാ സെലിബ്രേഷൻ 31 ന് വൈകിട്ട് ആറു മുതൽ രാത്രി 12 മണി വരെ പയ്യാമ്പലത്തെ അറേബ്യൻ ബീച്ച് റിസോർട്ടിലാണ് നടക്കുക. ചലച്ചിത്രനടൻ ഷൈൻ ടോം ചാക്കോ ഉദ്ഘാടനം ചെയ്യും. 

tRootC1469263">

999 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഡി.ജെ പാർട്ടി, ഫുഡ് കോർട്ട്, ഫാഷൻ ഷോ സംഗീത പരിപാടികൾ, ടാറ്റു കൗണ്ടർ തുടങ്ങിയവ ഇവൻ്റിൻ്റെ ഭാഗമായി ഉണ്ടാകും ന്യൂ ഇയർ നൈറ്റ് സാധാരണയായി വീട്ടിൽ തന്നെ ചെലവഴിക്കുന്ന സ്ത്രീകൾക്ക് ഈ പരിപാടി സ്വന്തമായി സ്വാതന്ത്ര്യത്തോടെ ആഘോഷിക്കാനുള്ള അപൂർവ്വ അവസരമാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 7 90 75 224 17 എന്ന നമ്പറിൽബന്ധപ്പെടണം. വാർത്താ സമ്മേളനത്തിൽ ദിവ്യ ശ്യാം വൈഗ ശ്യാം , പ്രേമകുമാരി, ലാവണ്യ, സ്നിഗ്ദ്ധ എന്നിവർ പങ്കെടുത്തു.

Tags