വ്യാപാര-സാമൂഹിക രംഗങ്ങൾക്ക് ഇനി പുതിയ വേദി;തളിപ്പറമ്പ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഓഫീസും കോൺഫറൻസ് ഹാളും ഒരുങ്ങി

New venue for business and social events; Taliparamba Chamber of Commerce office and conference hall ready

തളിപ്പറമ്പ്: ചേംബർ ഓഫ് കൊമേഴ്‌സിന്റെ പുതിയ ഓഫീസും കോൺഫറൻസ് ഹാളും യാഥാർഥ്യമാകുന്നതോടെ തളിപ്പറമ്പിന്റെ വ്യാപാര, വ്യവസായ, സാമൂഹിക മേഖലകളുടെ വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറക്കും. പരിശീലന പരിപാടികൾ, സെമിനാറുകൾ, ബിസിനസ് മീറ്റിംഗുകൾ, തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും കോൺഫറൻസ് ഹാൾ മികച്ച വേദിയായിരിക്കും. ഒരു നോളജ് & നെറ്റ്‌വർക്കിംഗ് ഹബ് എന്ന നിലയിലാണ് ഈ കോൺഫറൻസ് ഹാളിനെ ചേംബർ വിഭാവനം ചെയ്യുന്നത്.തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ഏഴാം മൈലിൽ വ്യവസായ, ഐ.ടി. & എ.ഐ. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു 

രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.
ചടങ്ങിൽ തളിപ്പറമ്പിന്റെ വികസനത്തിനും വ്യാപാര-വ്യവസായ- പ്രൊഫെഷണൽ മേഖലയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെയും വ്യാപാര രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെയും ആദരിക്കും.വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ്‌ സി അബ്ദുൽഖാദർ, ജനറൽ സെക്രട്ടറി മിൻഹാജ് ജെ ആർ, ട്രഷറർ രാഹുൽ മൊട്ടമ്മൽ, വർക്കിംഗ്‌ സെക്രട്ടറി സഹീർ പാലക്കോടൻ, വൈസ് പ്രസിഡന്റ്‌മാരായ , കെ അഷ്‌റഫ്‌, മോഹനചന്ദ്രൻ,ജോയിന്റ് സെക്രട്ടറി ഫിറോസ് ഹാജി, ഡയറക്ടർമാരായ എസ് പി അബ്ദുള്ള, ടി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു

Tags