കണ്ണൂർ നോർത്ത് സബ്ജില്ലാ കായികമേളയിൽ എൽ.പി, യു.പി വിഭാഗം ചാമ്പ്യന്മാരായി പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ

New Mappila UP School emerges as LP and UP category champions at Kannur North Sub-District Sports Festival

കണ്ണൂർ:  നോർത്ത് സബ്ജില്ലാ കായികമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ പുറത്തീൽ ന്യൂ മാപ്പിള യു.പി സ്കൂൾ ചാമ്പ്യന്മാരായി. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്. കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രമുഖ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നായ പുറത്തീൽ ന്യൂ മാപ്പിള യു.പി സ്കൂൾ വലിയന്നൂർ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 

സബ്ജില്ലാ കായികമേളയിൽ ഇരു വിഭാഗങ്ങളിലും ഒരേപോലെ ആധിപത്യം പുലർത്തിയാണ് സ്കൂൾ കപ്പ് നിലനിർത്തിയത്. വിജയികളായ കായിക പ്രതിഭകളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

Tags