അക്കാദമിക്ക് രംഗത്തും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂമാഹി എം.എം ഹയര്‍ സെക്കൻഡറി സ്‌കൂളിനെ അനുമോദിച്ചു

New Mahi MM Higher Secondary School was felicitated for its excellent performance in academics and extracurricular subjects.
New Mahi MM Higher Secondary School was felicitated for its excellent performance in academics and extracurricular subjects.

ന്യൂമാഹി : അക്കാദമിക്ക് രംഗത്തും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്‌കൂളായ എം.എം. ഹയര്‍ സെക്കന്ററി സ്‌കൂളിനെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. 

tRootC1469263">

എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറ് ശതമാനം വിജയം നിലനിര്‍ത്തിയ സ്‌കൂള്‍ ഇത്തവണ പ്ലസ് ടു പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ ഇടപെടലിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കഴിഞ്ഞ രണ്ട് തവണ സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. മലയാള കലാഗ്രാമത്തില്‍ നടന്ന അനുമോദന പരിപാടിയില്‍ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ജുന്‍ പവിത്രന്‍, കെ.എസ് ഷര്‍മിള, വി.കെ മുഹമ്മദ് തമീം, കെ.പി റീത്ത, ഒ അബ്ദുള്‍ അസീസ്, താഹിര്‍ കൊമ്മോത്ത്, സമീര്‍ പെരിങ്ങാടി, എം അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags