കണ്ണൂർ ഐ എം എക്ക് പുതിയ നേതൃത്വം : ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

New leadership for Kannur IMA Office bearers sworn in

കണ്ണൂർ:  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ബ്രാഞ്ച് പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനാരോഹണം നടത്തി. ഐഎംഎ ഹാളിൽ സംഘടിപ്പിച്ച വാർഷിക ജനറൽ ബോഡിയിൽ നിയുക്ത ദേശീയ പ്രസിഡണ്ട് ഡോ ശ്രീകുമാർ  വാസുദേവൻ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.  

പ്രസിഡണ്ടായി ഡോ പി ലത,  വൈസ് പ്രസിഡണ്ട് മാരായി ഡോ സുൽഫിക്കർ അലി, ഡോ ദീപ്തി സത്യേന്ദ്രൻ,  സെക്രട്ടറിയായി ഡോ സരിൻ എസ് എം, ജോയിൻ സെക്രട്ടറിയായി ഡോ എം പി മഞ്ജുഷ,  സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗമായി ഡോ സികെ രാജമോഹൻ,  ട്രഷററായി ഡോ ആശിഷ് ബെൻസ്,  ഇന്റേണല് ഓഡിറ്ററായി ഡോ സത്യേന്ദ്രൻ നമ്പ്യാർ എന്നിവർ ചുമതലയേറ്റു.

 പ്രവർത്തക സമിതി അംഗങ്ങളായി ഡോ ബാലകൃഷ്ണ പൊതുവാൾ,  ഡോ വി സുരേഷ്,  ഡോ മനു മാത്യൂസ്,  ഡോ മുഹമ്മദ് മുസ്താഖ്,  ഡോ മിഥുൻ രമേശ്, ഡോ അനീറ്റ കെ, ഡോ മൃദുല ശങ്കർ എന്നിവരെ തിരഞ്ഞെടുത്തു.

ആയിരത്തോളം അംഗങ്ങളുള്ള കണ്ണൂർ ബ്രാഞ്ച് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഐഎംഎ ബ്രാഞ്ചുകളിൽ ഒന്നാണ്. ചടങ്ങിൽ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ മുഹമ്മദലി,  ജില്ലാ കൺവീനർ ഡോ ലത മേരി ജോസ്,  ഐ എ പി  സംസ്ഥാന പ്രസിഡണ്ട് ഡോ എം കെ നന്ദകുമാർ,  ഡോ വരദരാജൻ,  കണ്ണൂർ ഗൈനക്ക് സൊസൈറ്റി പ്രസിഡണ്ട് ഡോ ബീന,  ഡോ നിർമ്മൽ രാജ് പ്രസംഗിച്ചു.

Tags