ഈക്കോസിന് പുതിയ ഹെഡ് ഓഫീസ് ഒരുങ്ങി : ജൂലായ് 11 ന് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും

New Head Office Ready for ECOS: Minister Sunny Joseph to Inaugurate on July 11


കണ്ണൂർ: എജുക്കേഷനൽ എംപവർമെന്റ് ആൻഡ് വെൽഫയർ കോപറേറ്റിവ് സൊസൈറ്റി (ഈക്കോസ്) രജതജൂബിലി ആഘോഷങ്ങളുടെയും പുതിയ ഹെഡ് ഓഫിസ് ശാഖയുടെയും ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 ന് താവക്കരയിലെ ഈക്കോസ് ഭവനിൽ മന്ത്രി അഡ്വ. സണ്ണി ജോസഫ് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. പുതിയ ഹെഡ്ഓഫിസ് ശാഖ ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

 സിൽവർ ജൂബിലി പ്ലസ് ഇൻഷുറൻസ് വെൽഫയർഫണ്ട് പദ്ധതി സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി.ജെ. ജോയിച്ചൻ പ്രഖ്യാപിക്കും. ഓൺലൈൻ മണി ട്രാൻസ്ഫർ ആപ്ലിക്കേഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. പരീക്ഷകളിൽ ഉന്നതവിജയം നേടിയ എ ക്ലാസ് അംഗങ്ങളുടെ മക്കൾക്കുള്ള കാഷ് അവാർഡ് മേയർ പി. ഇന്ദിര വിതരണം ചെയ്യും. 

സംഘം രൂപവത്കരണത്തിന് നേതൃത്വം നൽകിയ പ്രമോട്ടിങ് കമ്മിറ്റി അംഗങ്ങളെയും ആദ്യ ഭരണസമിതി അംഗങ്ങളെയും വി.എ. നാരായണൻ ആദരിക്കും. ഹെഡ് ഓഫീസ് ശാഖയുടെ കമ്പ്യൂട്ടർ ഡെപ്യൂട്ടിമേയർ കെ.പി. താഹിർ സ്വിച്ച് ഓൺ ചെയ്യും. ഹെഡ് ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംഘം പ്രസിഡന്റ് പി. മാധവൻ, സെക്രട്ടറി കെ. രതീഷ്, ഡയറക്ടർമാരായ വി.വി. ഉപേന്ദ്രൻ, കെ. നാരായണൻ, യു.എൻ. സത്യചന്ദ്രൻ, അഡ്വ. എ. നാസർ എന്നിവർ പങ്കെടുത്തു.
 

Tags