കടമ്പൂർ ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു

New administrative committee takes office in Kadambur Grama Panchayat
New administrative committee takes office in Kadambur Grama Panchayat

കടമ്പൂർ: ജനാധിപത്യത്തിന്റെ പുതിയൊരു വികസന അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് കടമ്പൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായി. പഞ്ചായത്ത് ഓഫീസിന് സമീപം സജ്ജമാക്കിയ പ്രത്യേക വേദിയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.മുതിർന്ന അംഗമായ  പി.കെ. ദിനേശ് ബാബുവിനാണ് റിട്ടേണിംഗ് ഓഫീസർ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് പി.കെ. ദിനേശ് ബാബുവിന്റെ മുൻപാകെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

tRootC1469263">

 ഭാരതത്തിന്റെ ഭരണഘടനയോടും നിയമത്തോടും കൂറുപുലർത്തുമെന്നും നിക്ഷ്പക്ഷമായി പ്രവർത്തിക്കുമെന്നും അംഗങ്ങൾ പ്രതിജ്ഞയെടുത്തു.ചടങ്ങിൽ  ഇ.കെ. അശോകൻ, സനൽ കാടാച്ചിറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പഞ്ചായത്തിന്റെ വരാനിരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരുടെയും സഹകരണം ചടങ്ങിൽ സംസാരിച്ചവർ അഭ്യർത്ഥിച്ചു. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖ രുൾപ്പെടെ വൻ ജനക്കൂട്ടം സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

Tags