നേത്രജ്യോതി കണ്ണാശുപത്രിക്ക് എൻ എ . ബി എച്ച് അംഗീകാരം

Netrajyothi Eye Hospital gets NABH accreditation

കണ്ണൂർ:കണ്ണൂരിന്റെ നേത്ര പരിചരണ രംഗത്ത് അരനൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഡോ. ഭട്ട്സ് നേത്രജ്യോതി കണ്ണാശുപത്രിയുടെ തളിപറമ്പ് സെന്ററിന് ഹോസ്പിറ്റൽ മേഖലയിൽ മികവിന് ലഭിക്കുന്ന അംഗീകാരമായ എൻ. എ ബി എച്ച് സർട്ടിഫിക്കറ്റ് ലഭിച്ചതായി മാനേജ്മെൻ്റ് പ്രതിനിധികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജൂലായ്19 ന്കണ്ണൂർ ബിനാലെ ഇൻ്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ  തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോക്ടർ ജോസഫ് ബെനവിനിൽ നിന്നു ഡോ. ഭട്ട്സ് നേത്രജ്യോതി കണ്ണാശുപത്രിയുടെ മെഡിക്കൽ ആൻഡ് മാനേജിംഗ് ഡയറക്ടർ അരവിന്ദ് ഭട്ടും മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ സുജിത്ര ഭട്ടും ചേർന്ന്സർട്ടിഫിക്കറ്റ് സ്വീകരിക്കും.ഇതിന്റെ ഭാഗമായി നേത്രജ്യോതി കണ്ണാശുപത്രിയുടെ കണ്ണൂർ,തളിപ്പറമ്പ്,മട്ടന്നൂർ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി മെയ്ക് എ മാർക്ക് എന്ന പേരിൽ ഏകദിന സെമിനാറും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ബിനോയ് ജോസഫ് , സതീഷ് കെ കെ ,പ്രവീൺ കെ ദേവസ്യ എന്നിവർ പങ്കെടുത്തു.
 

Tags