ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാ ദിന മഹോത്സവത്തിന് തുടക്കം

The inauguration day festival of the Nelliyot Bhagavathy Temple in Bakkalam begins

ബക്കളം  : ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലെ  പ്രതിഷ്ടാ ദിന മഹോത്സവത്തിന് തുടക്കം. അതിപുരാതനവും 108 ദേവീ ക്ഷേത്രങ്ങളിൽ പ്രശസ്‌തവുമായ നെല്ലിയോട്ട് ക്ഷേത്രത്തിൽ  മൂന്ന് ദിവസം നീണ്ടു നിൽകുന്ന പ്രതിഷ്ടാ ദിന മഹോത്സവത്തിന് തുടക്കമായി.വെള്ളിയാഴ്ച വൈകുന്നേരം കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയും വടക്കൻസ് കലാസമിതിയുടെ ശിങ്കാരിമേളവും  തുടർന്ന് കലാ സന്ധ്യയും  അരങ്ങേറി .

The inauguration day festival of the Nelliyot Bhagavathy Temple in Bakkalam begins

രണ്ടാം ദിവസമായ ഇന്ന് വിശേഷാൽ പൂജകൾ  നടക്കും, വൈകുന്നേരം ആറുമണിക്ക്   ഇ കെ ദിനേഷ് കുമാർ നിർമ്മിച്ച ഭക്തിഗാന' സി ഡി പ്രകാശനാവും  തുടർന്ന് രാത്രി 7:30ന്  റിഥം ഓർക്കസ്ട്രയുടെ ഗാനമേളയും നടക്കും,26 ന് പ്രതിഷ്ഠാദിനത്തിൽ വിശേഷാൽ പൂജകൾ, ​ഗണപതി ഹോമം, നവകം, പഞ്ച​ഗവ്യം, ശ്രീഭൂതബലി, ഉപദേവതമാർക്ക് കലശാഭിഷേകം , ഉച്ചപൂജ, നവകാഭിഷേകം , നിറമാല എന്നിവയും നടക്കും. 

The inauguration day festival of the Nelliyot Bhagavathy Temple in Bakkalam begins

ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12 മണിക്ക്  ഊട്ടുപുര സമർപ്പണം  ദേവസ്വം ബോർഡ്‌ മെമ്പർ പി. വി. സതീഷ്കുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസുമാസ്റ്റർ അവർകൾ നിർവ്വഹിക്കും ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ  ബിജു അവർകൾ ഭദ്രദീപം തെളിയിക്കും തുടർന്ന് 3.30ന് തായമ്പക, 5 മണിക്ക്  ഉത്സവം എഴുന്നള്ളിപ്പ് എന്നിവയുണ്ടാവും. തുടർന്ന് പഞ്ചവാദ്യത്തോടെ  തിടമ്പ് നൃത്തം അരങ്ങേറും. പ്രതിഷ്ഠാദിനത്തിൽ ഉച്ചക്ക് 12 മണിമുതൽ പ്രസാദ സദ്യ.

The inauguration day festival of the Nelliyot Bhagavathy Temple in Bakkalam begins

Tags