നെഹ്‌റു ജയന്തി:ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ രചനാ മത്സരം
Nov 5, 2025, 14:55 IST
കണ്ണൂർ: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സബർമതി അക്കാദമി ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി 'ജനാധിപത്യ ഇന്ത്യയിൽ നെഹ്റുവിന്റെ പ്രസക്തി എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു.
tRootC1469263">നാലു പുറത്തിൽ കവിയാതെ സ്വന്തം കൈപ്പടയിലുള്ള രചനകൾ നവംബർ 14 ന് വൈകിട്ട് 5 മണിക്കുള്ളിൽ അഡ്വ. കെ.വി മനോജ് കുമാർ, സെക്രട്ടറി, സബർമതി അക്കാദമി, കേനന്നൂർ ടവർ,യോഗശാല റോഡ്, കണ്ണൂർ പി.ഒ-670001 എന്നി വിലാസത്തിൽ ലഭിക്കണം. മത്സര വിജയികൾക്ക് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാന സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലഭിക്കും. ബന്ധപ്പെടേണ്ട നമ്പർ-94470 35396,99616 64664
.jpg)


