ഈ അനാസ്ഥയ്ക്ക് ചികിത്സയുണ്ടോ? സൂചന ബോർഡ് പറയും അവഗണനയുടെ കഥകൾ

Is there a cure for this negligence? The signboard tells tales of neglect.


പൊതുവാച്ചേരി : പെരളശേരി പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള ദിശയറിയാൻ സ്ഥാപിച്ച ബോർഡിലെ എഴുത്തുകൾ മാഞ്ഞ് കാടുപിടിച്ചു മൂടി. ഏറെക്കാലമായി ഈ സ്ഥിതി തന്നെയാണുള്ളത്. ഈ ബോർഡ് കാണുന്നതിൻ്റെ സമീപത്തു കൂടെ മുകളിലേക്ക് കയറിപ്പോയാലാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുക.

 പൊതുവാച്ചേരിയിൽ ബസ് ഇറങ്ങാമെങ്കിലും ഇവിടുന്ന് അങ്ങോട്ടു നടന്നു പോകണം ഇതു വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ദുരിതമാവുകയാണ്. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ലക്ഷ്യമിട്ടു സ്ഥാപിച്ച സാമൂഹ്യാരോഗ്യ കേന്ദ്രം ഫലത്തിൽ നോക്കു കുത്തിയിരിക്കുകയാണ്. ആളുകൾ ചക്കരക്കൽ ഇരിവേരി സാമൂഹ്യരോഗ്യ കേന്ദ്രത്തിലോ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കോ ചെറിയ അസുഖങ്ങൾക്കു പോലും ചികിത്സ തേടി പോകുന്ന സാഹചര്യമാണുള്ളത്.

Tags