നീലാംബരി മ്യൂസിക്ക് ക്ളബ്ബ് ഉദ്ഘാടനം 16 ന്


കണ്ണൂർ: കണ്ണൂരിൻ്റെ കലാ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കണ്ണൂർ വേവ്സിൻ്റെ നേതൃത്വത്തിൽ നീലാംബരി മ്യൂസിക്ക് ക്ളബ്ബിൻ്റെ ഉദ്ഘാടനവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ ഡോ. കെ. ജയകുമാറിനും വ്യവസായ ബഹുമുഖ പ്രതിഭ ഡോ. സി. വി രവീന്ദ്രനാഥിനുമുള്ള സ്വീകരണവും ഈ മാസം 16 ന് വൈകിട്ട് 5.30 ന് കണ്ണൂർ താണ സാധു മണ്ഡപത്തിൽ നടക്കുമെന്ന് സെക്രട്ടറി ഒഎൻ രമേശൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. മ്യൂസിക് ക്ളബ്ബിൻ്റെ ഉദ്ഘാടനം പ്രശസ്ത ഗായകൻ വി.ടി മുരളി നിർവഹിക്കും. കണ്ണൂർ വേവ്സ് പ്രസിഡൻ്റ് കെ.പി ശ്രീശൻ അദ്ധ്യക്ഷനാകും. പരിപാടിയുടെ ഭാഗമായി കെ. രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കിയ രാഘവ ഗീതങ്ങൾ, ശ്രീ ഗംഗയുടെ കുച്ചിപ്പുടിയും നൃത്താവിഷ്കാരവും നടക്കും. ഭാരവാഹികളായ പി.ആർ അഷ്റഫ്, കെ.എൻ ബാലറാം എന്നിവരും പങ്കെടുത്തു.
