മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുടെ നീഹാരാർദ്രം കവിതാ സമാഹാരം പ്രകാശനം ചെയ്തു
Nov 11, 2026, 21:45 IST
മമ്പറം : മമ്പറം ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി ഏൻവിയ രാഗേഷ് രചിച്ച ആദ്യ കവിതാ സമാഹാരം 'നീഹാരാർദ്രം' പ്രശസ്ത കവിയും സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ വീരാൻ കുട്ടി പ്രകാശിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബിജി വി.കെ പുസ്തകം ഏറ്റുവാങ്ങി.
കവിയും കോട്ടയം രാജാസ് ഹൈസ്കൂൾ അധ്യാപകനുമായ രാമചന്ദ്രൻ കെ.പി മമ്പറം പുസ്തകപരിചയം നടത്തി. പി.ടി.എപ്രസിഡണ്ട് രജീഷ് പി.കെ യുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് സി.പി. മാനജർ മമ്പറം പി മാധവൻ ഹെഡ്മാസ്റ്റർ വിനോദ് കുമാർ . കെ , സ്റ്റാഫ് സെകട്ടറി സോണി സെബാസ്റ്റ്യൻ ,കുമാരി ഏൻവിയ രാഗേഷ് എന്നിവർ സംസാരിച്ചു. ഷാജൻ കെ. കവിതകൾ ആലപിച്ചു.മധുഎം.പി നന്ദിയും പറഞ്ഞു.
.jpg)

