നെടുംപൊയിലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് കേളകം സ്വദേശിയായ യുവാവ് മരിച്ചു

A young man from Kelakam died after his bike went out of control and overturned at Nedumpoyil.


കോളയാട് : നെടുംപൊയിലിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് യുവാവ് ദാരുണമായി മരിച്ചു കൂടെയുണ്ടായിരുന്നയാൾക്ക് പരുക്കേറ്റു. നെടുംപൊയിൽ റോഡരികിലെ വനത്തിലേക്കാണ് വ്യാഴാഴ്ച്ച വൈകിട്ട് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കേളകംവേണ്ടയ്ക്ക ചാൽ സ്വദേശി ക്രിസ്തോമസാണ് (23) മരിച്ചത്.

 കൂടെയുണ്ടായിരുന്ന മഞ്ഞളാം പുറം സ്വദേശി ഇവാൻ ഷൈജു ഡാനിയേലിനാണ് (22)  പരുക്കേറ്റത് ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ക്രിസ്തോമസ് മരണമടയുകയായിരുന്നു. താഴ്ച്ചയിലേക്ക് മറിഞ്ഞ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്.

Tags