വരഡൂലിൽ വീട്ടമ്മയുടെ സ്വർണ മാല ബൈക്കിലെത്തി പിടിച്ചു പറിച്ച മോഷ്ടാവ് അറസ്റ്റിൽ

Thief arrested for snatching housewife's gold necklace on bike in Varadul
Thief arrested for snatching housewife's gold necklace on bike in Varadul

തളിപ്പറമ്പ്: വരഡൂലിലെ വീട്ടമ്മയായസുലോചനയുടെ സ്വർണമാല കവർന്ന മോഷ്ടാവ് പിടിയിലായി.സുള്ള്യ സ്വദേശി അബ്ദുൾറഹീമിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.ഇയാളുടെ കൂട്ടുപ്രതിക്കായി അന്വേഷണം നടത്തിവരികയാണ്.കഴിഞ്ഞമെയ്-22 ന് രാവിലെ 9.30 നാണ് സംഭവം നടന്നത്.കടയിൽ പോയിവരികയായിരുന്ന സുലോചനയുടെ ഒന്നേകാൽ പവൻ താലിമാലയാണ് റഹീമും കൂട്ടാളിയും തട്ടിയെടുത്തത്.

tRootC1469263">

വരഡൂൽ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പിൽ വീട്ടിൽ പി.വി.കണ്ണന്റെ ഭാര്യയാണ് ടി.സുലോചന(64)ഇവരുടെ  മാലയാണ് ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചത്.സി.സി.ടിവി ദൃശ്യങ്ങളുമായി സൈബർസെല്ലിന്റെ സഹായത്തോടെ
പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.മംഗളൂരുവിൽ നിന്ന് മോഷ്ടിച്ച ബൈക്കുകളിലാണ് റഹീമും സംഘവും കേരളത്തിലെത്തി മാലപൊട്ടിക്കൽ നടത്തിയിരുന്നത്.നിരവധി മോഷണകേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.

Tags