എൻ.ഡി എ ചിറക്കൽ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടത്തി

NDA held Chirakkal Panchayat convention and announced candidates

ചിറക്കൽ :ഇടതിനെയും വലതിനെയും ഇനി വേണ്ട എന്ന  മുദ്രാവാക്യം ഉയർത്തിയാണ് എൻ ഡി എ തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്ന്  ബിജെപി ജില്ലാ ട്രഷറർ പികെ ശ്രീകുമാർ പറഞ്ഞു. ചിറക്കൽ പഞ്ചായത്ത്‌ കൺവെൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും ലക്ഷ്മികൃഷ്ണ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം  സ്വർണകൊള്ളയം ഉയർന്ന വിലക്കയറ്റവും  ജനങ്ങൾക്ക് ഇടതു സർക്കാരിനെതിരെ ശക്‌തമായി പ്രതികരിക്കാനുള്ള അവസരമാണെന്നും ശ്രീകുമാർ വ്യക്തമാക്കി. 

tRootC1469263">

യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രീണന രാഷ്ട്രീയവും ഒത്തുകളിയും ഇനിയും വേണമോയെന്ന് നല്ലവരായ ജനങ്ങൾചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു വൈസ് പ്രസിഡന്റ്‌ ഒ കെ സന്തോഷ്‌ മണ്ഡലം പ്രസിഡന്റ്‌ രാഹുൽ രാജീവ്‌,, ജനറൽ സെക്രട്ടറി  സനീഷ് തുടങ്ങിയവർ സംസാരിച്ചു

Tags