ധർമടത്തും പറവൂരിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഡീലെന്ന് എൻ ഡി എ സ്ഥാനാർത്ഥി കെ. രഞ്ചിത്ത്

NDA candidate K. Ranjith says there is a deal between the Chief Minister and the Opposition Leader in Dharmadat and Paravur

കണ്ണൂർ:ധർമടത്തും പറവൂരിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഡീലെന്ന് എൻ ഡി എ ധർമ്മടം മണ്ഡലം സ്ഥാനർത്ഥി കെ. രഞ്ചിത്ത് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ധർമ്മടത്ത് മത്സരം എൽഡിഎഫും എൻ ഡി എയും തമ്മിലെന്നും സ്ഥാനാർത്ഥി കെ രഞ്ചിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ധർമ്മടത്ത് യു ഡി എഫ് സ്ഥാനാർത്ഥി നടത്തുന്ന പ്രചരണം പേരിന് മാത്രമാണ്.ധർമ്മടത്ത് കോടികളാണ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നത്.

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് ചെലവ് കമ്മീഷൻ പരിശോധിക്കണം ഇതു സംബന്ധിച്ച് എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ധർമ്മടത്ത് എൻ ഡി എ സ്ഥാനാർത്ഥിയെന്ന നിലയിൽ നല്ല രീതിയിലുള്ള പ്രതികരണമാണ ജനങ്ങളിൽ നിന്നുണ്ടാകുന്നത്. എ കെ ജി യെന്ന യഥാർത്ഥ കമ്യുണിസ്‌റ്റ് നേതാവിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് താൻ ഒരു ദിവസം പര്യടനം തുടങ്ങിയത്. ഇതിൽ എതിർപ്പുമായി സി പി എം രംഗത്തുവന്നിരുന്നു. ഗാന്ധിജിയെപ്പോലെ ആരാധ്യനാണ് എ കെ ജിയും. അദ്ദേഹത്തിൻ്റെ ആശയങ്ങളോട് യോജിപ്പില്ലെങ്കിലും പട്ടിണ പാവങ്ങളെ ഉയർത്തി കൊണ്ടുവരാനാണ അദ്ദേഹം ജീവിതം മുഴുവൻ ശ്രമിച്ചതെന്നും രഞ്ചിത്ത് പറഞ്ഞു.

Tags