കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ ദശദിന എൻ.സി.സി ക്യാംപ് തുടങ്ങി

Ten-day NCC camp begins at Ancharakandi Higher Secondary School, Kannur
Ten-day NCC camp begins at Ancharakandi Higher Secondary School, Kannur

അഞ്ചരക്കണ്ടി :കണ്ണൂർ 31 കേരള ബറ്റാലിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദശദിന എൻ.സി.സി ക്യാമ്പ്  അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ  തുടങ്ങി. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ കോളേജ്,  സ്കൂളുകളിൽ നിന്നായി   500 ഓളം കാഡറ്റുകളും ആർമി ഉദ്യോഗസ്ഥരും എൻ.സി സി ഓഫീസർമാരുമായി 600 ഓളം പേർ  ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്

tRootC1469263">

വിവിധ വിഷയങ്ങളിൽ വിദഗ്ദരുടെ ക്ലാസുകൾ, ഫയറിംഗ് പരിശീലനം, മേപ്പ് റീഡിംഗ്, കായിക പരിശീലനം ,ഡിസാസ്റ്റർ മാനേജ്മെന്റ്, കലാപരിപാടികൾ തുടങ്ങിയവയാണ് പത്തു ദിവസങ്ങളിലായി നടക്കുന്നത്.  കമാൻഡിങ് ഓഫീസർ 
കേണൽ വിനോദ് ശിവ് റാൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേണൽ ആശിശ്  കുമാർ, സുബേദാർ മേജർ നാരായൺ തിമ്മ നായ്ക് , ക്യാമ്പ് അഡ്ജറ്റൻ്റ് ലെഫ്റ്റനൻ്റ് അനിൽ പി വി , സെക്കന്റ് ഓഫീസർ സജികുമാർ കൊട്ടോടി ,സെക്കന്റ് ഓഫീസർ ഡോ. ഉണ്ണി ബി , തേർഡ് ഓഫീസർ മിഥുൻ പി, തേർഡ് ഓഫീസർ രജിനകൃഷ്ണൻ ,തേർഡ് ഓഫീസർ രശ്മി കെ എം ,തേർഡ് ഓഫീസർ വീണ എം വി, ജി.സി. ഐ അശ്വതി  തുടങ്ങിയവർ പങ്കെടുത്തു.

Tags