എൻ.സി ശേഖർ പുരസ്ക്കാരം മധുവിന് സമ്മാനിക്കും;എം.വി ഗോവിന്ദൻ

HAPPY BIRTHDAY MADHU
HAPPY BIRTHDAY MADHU

കണ്ണൂർ: 2024-ലെ എൻ.സി ശേഖർ പുരസ്കാരം മലയാളത്തിലെ മഹാനടൻ മധുവിന് സമ്മാനിക്കുമെന്ന് എൻ.സി ശേഖർ പുരസ്ക്കാര പുരസ്ക്കാര സമിതി ചെയർമാൻ എം.വി ഗോവിന്ദൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്താൻ അറിയിച്ചു. പകരം വയ്ക്കാനില്ലാത്ത ചലച്ചിത്ര പ്രതിഭയാണ് പി.മാധവൻ നായരെന്ന മധുവെന്ന് അദ്ദേഹം പറഞ്ഞു. ആറ് പതിറ്റാണ്ടായി തുടരുന്ന ചലച്ചിത്ര സപര്യ തുടരുന്ന മധുവിനുള്ള ആദരവായാണ് പത്തൊമ്പതാമത് പുരസ്കാരം മധുവിന് നൽകുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

press meet

അൻപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബർ നാലിന് എൻസി ശേഖറിൻ്റെ മുപ്പത്തിയെട്ടാമത് ചരമവാർഷിക ദിനത്തിൽ മധുവിൻ്റെ വസതിയിൽ വെച്ചു സമ്മാനിക്കും. എൻ പ്രഭാവർമ്മ, ഡോ. വി.പി. പി മുസ്തഫ,ഇടയത്ത് രവി എന്നിവരുൾപ്പെട്ട സമിതിയാണ് മധുവിനെ അവാർഡിനായി തെരഞ്ഞെടുത്തത്. വാർത്താ സമ്മേളനത്തിൽ എൻ.സി ശേഖർ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഇടയത്ത് രവിയും പങ്കെടുത്തു.

Tags