എൻ.സി മമ്മൂട്ടി സ്മാരക പുരസ്കാരം രവീന്ദ്രൻ രാവണേശ്വരത്തിന്

NC Mammootty Memorial Award to Raveendran Ravaneswaram
NC Mammootty Memorial Award to Raveendran Ravaneswaram

തളിപ്പറമ്പ്:  ഇന്ത്യൻ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും യുവകലാസാഹിതി സംസ്ഥാന ജന. സെക്രട്ടറിയുമായിരുന്ന എന്‍. സി. മമ്മൂട്ടിയുടെ ഓര്‍മ്മയ്ക്ക് ദുബായ് യുവകലാസാഹിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകനായ രവീന്ദ്രന്‍ രാവണീശ്വരത്തിന്.10,001രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം ഏപ്രില്‍ 30ന് തളിപ്പറമ്പില്‍ പി.പി. സുനീര്‍ എം.പി സമ്മാനിക്കും.

എന്‍.സി. മമ്മൂട്ടി  സ്മാരക സമിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ഇപ്റ്റ വര്‍ക്കിങ് പ്രസിഡൻ്റ് ടി.വി. ബാലന്‍, കവി എം.എം. സചീന്ദ്രന്‍, ഡോ. ഒ.കെ.മുരളീകൃഷ്ണന്‍  എന്നിവര്‍ പ്രസംഗിക്കും.
ടി.വി. ബാലന്‍, എ.പി. കുഞ്ഞാമു, വിജയന്‍ നണിയൂര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
 

Tags