ട്രിപ്പിനിടെയിൽ നായ്ക്കരുണ പൊടിയെറിഞ്ഞ് മർദ്ദനം: കണ്ണൂരിൽ ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് പൊലിസ്

police8
police8

ചെറുപുഴ : ഓട്ടോഡ്രൈവറുടെ ദേഹത്ത് അസഹനീയമായ ചൊറിച്ചിലുണ്ടാക്കുന്ന നായ്ക്കരുണ പൊടിയെറിഞ്ഞ് മര്‍ദ്ദിച്ച യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു.പാലാവയല്‍ മലാംകടവിലെ ചെമ്മങ്ങാട്ട് വീട്ടില്‍ സി.ഡി.പ്രസാദിന്റെ(45) പരാതിയിലാണ് കൊന്നക്കാട് സ്വദേശി വിനീഷിന്റെ പേരില്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു .

ശനിയാഴ്ച്ച വൈകുന്നേരം 3.45 ന് കൊന്നക്കാട് നിന്നും ട്രിപ്പ്  പോകവെ പ്രസാദ് ഓടിച്ച കെ.എല്‍-79 എ-9684  ഓട്ടോറിക്ഷയില്‍ യാത്രചെയ്ത പ്രതി പിന്നില്‍ നിന്ന് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വണ്ടി നിര്‍ത്തിച്ച ശേഷം നായ്ക്കരുണ പൊടി ദേഹത്ത് വിതറിയശേഷം വണ്ടിയില്‍ നിന്നിറങ്ങി പ്രസാദിനെ മര്‍ദ്ദിച്ചതായാണ് പരാതി.

Tags