നവ്യ തന്നെക്കാൾ ജൂനിയർ; തനിക്ക് അനുമതി നിഷേധിച്ചു, കണ്ണൂർ മേയർ ഇത്ര വിവരമില്ലാത്ത ഒരാളായിപ്പോയല്ലോ, രോഷത്തോടെ നടി കണ്ണൂർ ശ്രീലത

Navya is younger than her; she was denied permission, Kannur Mayor has become such an ignorant person, actress Kannur Sreelatha angrily says

കണ്ണൂരിലെ മുതിർന്ന കലാകാരന്മാരെ കണ്ണൂർ മേയറും കോർപ്പറേഷനും പൂർണ്ണമായും തഴയുകയാണെന്ന് നടി കണ്ണൂർ ശ്രീലത. കണ്ണൂർ ദസറ ആഘോഷങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ തനിക്കും സംഘത്തിനും അനുമതി നിഷേധിക്കുകയും അതേസമയം സിനിമയിൽ തന്നേക്കാൾ ജൂനിയറായ നടി നവ്യ നായരെ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുകയും ചെയ്ത കോർപറേഷന്റെ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കണ്ണൂർ ശ്രീലത വ്യക്തമാക്കി.ഭരണപദവിയിലിരിക്കുന്നവർക്ക് വിദ്യാഭ്യാസം മാത്രം പോരാ, വിവരവും അറിവും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനുള്ള മനസ്സും വേണമെന്നും മേയറുടെ വിവരമില്ലായ്മയാണ് ഈ അവഗണനയ്ക്ക് കാരണമെന്നും രൂക്ഷമായി വിമർശിച്ചു.

‘‘ഇവിടെ നവ്യ നായരുടെ ഡാൻസ് പരിപാടി ഉണ്ട്. നവ്യ കണ്ണൂരുകാരി ആണോ, പ്രാദേശിക താരമാണോ? എന്നെപ്പോലെ ഒരു നടി അല്ലേ. നവ്യ സിനിമയിൽ എന്നെക്കാൾ പിറകെ വന്നതാണ്. ഇത്ര വിവരം ഇല്ലാതായിപ്പോയല്ലോ മേയർക്ക്. വിവരമില്ലാത്ത ഒരാളായിപ്പോയി. ഇങ്ങനത്തെ ഒരാളെ പിടിച്ചാണോ നിങ്ങൾ മേയർ പദവിയിൽ ഇരുത്തുന്നത്? വിദ്യാഭ്യാസം മാത്രം പോരാ വിവരം വേണം. അറിവ് നേടണം, പഠിക്കണം, വായിക്കണം, ഓരോരുത്തരെപ്പറ്റി ചിന്തിക്കണം, എന്താണ് ആ വ്യക്തി എന്ന് അറിയണം. അല്ലാതെ വെറുതെ അവിടിരു   ന്നുകൊണ്ട് വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ വിളിച്ചു പറയലല്ല.’’-കണ്ണൂർ മൗണ്ടനു നൽകിയ അഭിമുഖത്തിൽ  കണ്ണൂർ ശ്രീലത പറഞ്ഞു.

ദസറ ആഘോഷത്തിന്റെ ഭാഗമായി 'പ്രകാശധാര ഭക്തിരസാമൃതം' എന്ന പരിപാടി അവതരിപ്പിക്കാനാണ് കണ്ണൂർ ശ്രീലതയും സംഘവും അപേക്ഷ നൽകിയിരുന്നത്. പക്കമേളക്കാർ അടക്കം പത്തുപേരടങ്ങുന്ന സംഘത്തിന് 15,000 രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാൽ വേണമെങ്കിൽ സൗജന്യമായി 10 മിനിറ്റ് സമയം അനുവദിക്കാമെന്നായിരുന്നു സംഘാടകരുടെ മറുപടി.  

സ്റ്റേജിൽ പക്കമേളങ്ങൾ സെറ്റ് ചെയ്യാൻ തന്നെ 10 മിനിറ്റ് വേണമെന്നിരിക്കെ അരമണിക്കൂർ സമയം ചോദിച്ചെങ്കിലും അത് നിഷേധിക്കുകയായിരുന്നുവെന്ന് ശ്രീലത ചൂണ്ടിക്കാട്ടി. ലക്ഷങ്ങൾ നൽകി പുറത്തുനിന്നുള്ള സെലിബ്രിറ്റികളെ കൊണ്ടുവരുമ്പോൾ പ്രാദേശിക കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തി ഒരു കോക്കസ് പരിപാടി ഹൈജാക്ക് ചെയ്യുകയാണെന്നും അവർ ആരോപിച്ചു. കണ്ണൂർ കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 21 വരെ ടൗൺ സ്ക്വയറിൽ നടക്കും.കെ.എസ്. ഹരിശങ്കർ, ഫെജോ, നവ്യ നായർ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറും.


 

Tags