പുസ്തക പൂക്കളമൊരുക്കി നരിക്കോട് നവോദയ ഗ്രന്ഥാലയം

Navodaya Library in Narikodu decorated with book flowers
Navodaya Library in Narikodu decorated with book flowers

നരിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച്, നരിക്കോട് നവോദയ ഗ്രന്ഥാലയം ഉത്രാടനാള്‍ അണിയിച്ചൊരുക്കിയ പുസതകപ്പൂക്കളം നാടിന് നവ്യാനുഭവമായി.അക്ഷര സ്‌നേഹികള്‍ സംഭാവന ചെയ്ത നൂറുകണക്കിന് പുസ്തകങ്ങളും പൂക്കളും മനോഹരമായി ചേര്‍ത്തു വെച്ചാണ് ഗ്രന്ഥാലയം വായനയുടെ ഓണക്കാലമൊരുക്കിയത്.

tRootC1469263">

മാവേലിയായെത്തിയ സൂരജിന് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകനായ ജയചന്ദ്രന്‍ നെരുവമ്പ്രം പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം രക്ഷാധികാരി പി.വി.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.കുന്നൂല്‍ പത്മനാഭന്‍, തടില്‍ രവീന്ദ്രന്‍, പി.വി.സൂരജ്, അജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Tags