നവകേരള സദസ് : തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കണ്ണൂർ:തിങ്കളാഴ്‌ച വൈകിട്ട് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിൽ നടക്കുന്ന തളിപ്പറമ്പ് മണ്ഡലം നവകേരള സദസിൽ പങ്കെടുക്കുന്നതിന് എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പൊലീസ് ക്രമീകരണം ഏർപ്പെടുത്തി.
ആന്തൂർ നഗരസഭ, കൊളച്ചേരി പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഹൈവേയിലുള്ള ടാക്സി സ്റ്റാൻഡിന് സമീപം ആളുകളെ ഇറക്കി കൂവോട്, പ്ലാത്തോട്ടം ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.
- കുറ്റ്യാട്ടൂർ, മയ്യിൽ, പരിയാരം പഞ്ചായത്തിൽ നിന്നുള്ള വാഹനങ്ങൾ പ്ലാസ ജംങ്‌ഷനിൽ ആളുകളെ ഇറക്കി ചിറവക്കിന് സമീപമുള്ള പുഷ്പോത്സവം നടത്തിയിരുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
തളിപ്പറമ്പ് നഗരസഭയിൽനിന്നും വരുന്ന വാഹനങ്ങൾ ബസ്റ്റാൻഡിന് സമീപം ആളുകളെ ഇറക്കി കാക്കത്തോട് ബസ്റ്റാൻഡിൽ പാർക്ക്ചെയ്യണം. ചപ്പാരപ്പടവ്, കുറുമാത്തൂർ, മലപ്പട്ടം പഞ്ചായത്തിൽ നിന്നുള്ള വാഹനങ്ങൾ കപ്പാലം മദ്രസയ്ക്ക് സമീപം ആളുകളെ ഇറക്കി സയ്യിദ് നഗറിലുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം, ന്യൂസ് കോർണർ, -- കോടതി--, നഗരസഭ ജംഗ് ഷൻ റോഡ് ഉച്ചയ്ക്ക് രണ്ടുമണി മുതൽ വാഹന ഗതാഗതം നിയന്ത്രിക്കും.
ഉണ്ടപ്പറമ്പിലേക്ക് കപ്പാലത്തു നിന്നും കോടതി റോഡിൽ നിന്നും രാവിലെ പത്ത് മുതൽ സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കും. മുയ്യം ഭാഗത്തുനിന്നും വരുന്ന മുഴുവൻ വാഹനങ്ങളും ഭ്രാന്തൻ കുന്നിൽ നിന്നും തിരിഞ്ഞ് തൃച്ചംബരം ഭാഗത്തേക്ക് പോകണം.
ഹൈവേ ടാക്സി സ്റ്റാൻഡിൽ ഉച്ചമുതൽ ക്രമീകരണം ഏർപ്പെടുത്തും. മന്ന - നഗരസഭ റോഡ് വഴി വരുന്ന വാഹനങ്ങൾ കോർട്ട് റോഡ് ജംഗ്ഷനിൽ നിന്നും ചിന്മയ ഭാഗത്തേക്ക് തിരിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചു.