നവകേരള സദസ് കൊലപാതക സദസുകളാക്കി മാറ്റാന്‍ സി.പി. എം ശ്രമിക്കുന്നു: അബ്ദുല്‍ കരീം ചേലേരി

AbdulKareemCheleri
AbdulKareemCheleri

 കണ്ണൂര്‍:പിണറായിസര്‍ക്കാറിന്റെനെറികേടുകള്‍ക്കെതിരെപ്രതിഷേധിക്കുന്നവരെ മര്‍ദ്ദിച്ചൊതുക്കിയും അക്രമിച്ചും നവകേരള സദസ്സുകള്‍ കൊലപാതക സദസ്സുകളാക്കി മാറ്റാനാണ് സി.പി.എമ്മുംഡി.വൈ.എഫ്.ഐ.യുംശ്രമിക്കുന്നതെന്ന്മുസ്ലിംലീഗ്ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദൂല്‍ കരീം ചേലേരി ആരോപിച്ചു.

പഴയങ്ങാടിയില്‍ നവകേരള സദസ്സ് നടക്കാനിരിക്കെ യാതൊരു കാരണവുമില്ലാതെ ഏഴോളം യൂത്ത് ലീഗ് പ്രവര്‍ത്തകരെയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും രാവിലെ മുതല്‍ കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലില്‍ വെച്ച പോലീസ് സ്റ്റേഷന്റെ മതില്‍ ചാടിക്കടന്ന് ഡി.വൈ.എഫ്.ഐ. ഗുണ്ടകള്‍ കാണിച്ച കാടത്തം അതാണ് വ്യക്തമാക്കുന്നതെന്ന് ചേലേരി പറഞ്ഞു. 

പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും തുടര്‍ന്ന് വഴി യാത്രക്കാര്‍ക്ക് നേരെയും ക്രൂരമായ അക്രമണമാണ് നടത്തിയത്. പൂച്ചട്ടികളും കല്ലുകളുമെടുത്താണ് വഴി യാത്രക്കാരെയടക്കം അക്രമിച്ചത്. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിക്കേറ്റ് തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവര്‍ത്തകരെ കരീം ചേലേരി സന്ദര്‍ശിച്ചു.

Tags